Friday, September 20, 2024

പരീക്ഷാ വിജയികൾക്ക് സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണത്തലയിൽ അനുമോദനം നൽകി

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ വിജയികളെ ചാവക്കാട് നഗരസഭ 26ാം വാർഡ് സി.പി.എം മണത്തല വെസ്റ്റ് ബ്രാഞ്ചും ഡിവൈഎഫ്ഐ കായൽ റോഡ് യൂണിറ്റും സംയുക്തമായി അനുമോദിച്ചു. ഇന്ന് നടന്ന ചടങ്ങ് എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷലീർ സ്വാഗതം പറഞ്ഞു. സി.പി.എം മണത്തില ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എ മഹേന്ദ്രൻ, ഡി.വൈ.എഫ്.ഐ മണത്തല മേഖലാ സെക്രട്ടറി റമീസ്, മേഖലാ പ്രസിഡണ്ട് ഇല്യാസ്, ബ്ലോക്ക് ട്രഷറർ റഫീഖ് എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി സുഗുണൻ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments