Friday, September 20, 2024

തിരുവത്ര സ്വയം ഭൂ മഹാശിവക്ഷേത്രത്തിൽ അഖണ്ഡനാമജപം നടന്നു

ചാവക്കാട്: കർക്കിടക – രാമായണ മാസാചരണത്തിൻ്റെ ഭാഗമായി തിരുവത്ര സ്വയം ഭൂ മഹാശിവക്ഷേത്രത്തിൽ അഖണ്ഡനാമജപം നടന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയായിരുന്നു അഖണ്ഡനാമജപം. ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടന്നു. ചടങ്ങുകൾക്ക് ക്ഷേത്രം പൂജാരി മനോജ് തിരുമേനി, ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ.എം തനീഷ്, സെക്രട്ടറി  എം.എ ജനാർദ്ദനൻ എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ, മാതൃസമിതി ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു

RELATED ARTICLES
- Advertisment -

Most Popular

Recent Comments