Friday, September 20, 2024

നജ്മുൽ ഹുദ പ്രവാസി ഫോറം ഏർപ്പെടുത്തിയ അൽ ഇക്റാം പുരസ്ക്കാരം മരക്കാർ മുസ്‌ലിയാർക്ക്

ചാവക്കാട്: എടക്കഴിയൂർ അൻസാറുൽ ഇസ്‌ലാം മദ്രസ പൂർവ്വ വിദ്യാർത്ഥി സംഘടനയായ നജ്മുൽ ഹുദയുടെ പ്രവാസി കൂട്ടായ്‌മയായ നജ്മുൽ ഹുദ പ്രവാസി ഫോറം ഏർപ്പെടുത്തിയ അൽ ഇക്റാം പുരസ്‌കാരം അൻസാറുൽ ഇസ്‌ലാം മദ്രസ മുഅല്ലിം മരക്കാർ മുസ്‌ലിയാർക്ക് നൽകുമെന്ന് ഭാരവാഹികൾ ഇന്ന് അറിയിച്ചു. മദ്റസ അധ്യാപന രംഗത്ത് 40 വർഷങ്ങൾ പിന്നിട്ട മരക്കാർ മുസ്ലിയാരുടെ വിശിഷ്ട സേവനം പരിഗണിച്ചാണ് പുരസ്ക്കാരം നൽകി ആദരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന അൻസാറുൽ ഇസ്‌ലാം മദ്റസ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ നജ്മുൽ ഹുദ പ്രവാസി ഫോറം വിപുലമായ പ്രവർത്തന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ചെയർമാൻ പി.ബി അബ്ദുൽ ഗഫൂർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments