Friday, September 20, 2024

എസ്.വൈ.എസ്, എസ്.എസ്.എഫ് അകലാട് മഹല്ല് യൂണിറ്റിന് കീഴിലെ ഉളൂഹിയ്യത്ത് കർമ്മം സമാപിച്ചു

പുന്നയൂർ: ഇബ്രാഹിം നബിയുടെയും ഇസ്മയിൽ നബിയുടെയും സ്മരണ പുതുക്കുന്ന ഉളൂഹിയ്യത്ത് കർമ്മം സമാപിച്ചു. എസ്.വൈ.എസ്, എസ്.എസ്.എഫ് അകലാട് മഹല്ല് യൂണിറ്റിന് കീഴിൽ 22ാമത് ഉളുഹിയ്യത്ത് കർമ്മമാണ് ഇന്നലെ നടന്നത്. 1200 വീടുകളിൽ മാംസം എത്തിച്ചു. എസ്.വൈ.എസ് അകലാട് മഹല്ല് യൂണിറ്റ് പ്രസിഡന്റ് ഷറഫുദ്ദീൻ മുസ്‌ലിയാർ, അകലാട് മഹല്ല് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് സുലൈമാന് കൈമാറി. വേദിയിൽ എസ്.വൈ.എസ് സോൺ സെക്രട്ടറി ഉവൈസ് സഖാഫി, എസ്.വൈ.എസ് സർക്കിൾ സെക്രട്ടറി അലി അക്ബർ നഈമി, അകലാട് മഹല്ല് സെക്രട്ടറി കമറുദ്ദീൻ ഹാജി, എസ്.എസ്.എഫ് വടക്കേക്കാട് ഡിവിഷൻ പ്രസിഡന്റ് ഷാഹിദ് സഖാഫി അകലാട്, എസ്.എസ്.എഫ് അകലാട് മഹല്ല് യൂണിറ്റ് പ്രസിഡന്റ് ബിലാൽ മുസ്ലിയാർ, യൂണിറ്റ് സെക്രട്ടറി ഇംതിയാസ് മുസ്ലിയാർ, റിയാസ് ഫാളിലി, അഫ്സൽ സഖാഫി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments