Thursday, September 19, 2024

ഗുരുവായൂരിൽ നാളെ നടക്കുന്ന വിദ്യാർത്ഥി റാലിക്കും കൺവെൻഷനും കെ.എസ്.യുവിന് യാതൊരു ബന്ധവും ഇല്ലെന്ന് കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു

ഗുരുവായൂർ: കെ.എസ്.യു ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ നാളെ (ജൂലൈ – 3 ) ഗുരുവായൂരിൽ നടക്കുന്ന പരിപാടിക്ക് കെ.എസ്.യുവിന് യാതൊരു ബന്ധവും ഇല്ലെന്ന് കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യു. കെ.എസ്.യു ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ പേരിൽ സമാന്തര പ്രവർത്തനം നടത്തുവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാർത്ത കുറിപ്പിൽ അറിയിച്ചു.

കെ.എസ്‌.യു സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ മാത്യുവിന്റെ വാർത്താ കുറിപ്പ്


നാളെ കെ.എസ്‌.യു ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ വിദ്യാർത്ഥി റാലിയും കൺവെൻഷനും സംഘടിപ്പിച്ചിരിക്കേയാണ് സംസ്ഥാന ജനറൽ സെക്രട്ടറി പരിപാടിക്കെതിരെ വാർത്താ കുറിപ്പിറക്കിയത്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഗുരുവായൂർ മാതാ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന പരിപാടി കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്താണ് ഉദ്ഘാടനം ചെയ്യുന്നത്. കെ.എസ്‌.യു സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീലാൽ ശ്രീധർ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments