Friday, September 20, 2024

അകലാട് മൊയ്തീൻ പള്ളി സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്കേറ്റു

പുന്നയൂർ: ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മൊയ്തീൻ പള്ളി സെൻ്ററിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. വടക്കേകാട് ജൂതംകുളം സ്വദേശി  പാതയിൽ ഷെരീഫി(42) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 1.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അകലാട് മുന്നൈനി വി- കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments