Friday, September 20, 2024

അഷ്ടമിരോഹിണി മഹോത്സവം: സ്വാഗതസംഘം രൂപീകരണം ഗുരുവായൂരിൽ നടന്നു

ഗുരുവായൂർ: അഷ്ടമിരോഹിണി മഹോസവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണം ഗുരുവായൂരിൽ നടന്നു. നായർ സമാജം ഹാളിൽ ഇന്ന്ചേർന്ന യോഗം മമ്മിയൂർ മഹാദേവ ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ. ഡി.എം വാസുദേവൻ അധ്യക്ഷത വഹിച്ചു. വി.പി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മലബാർ ദേവസ്വം ബോർഡിന്റെ മലപ്പുറം ഏരിയ കമ്മറ്റി അംഗമായി നിയമിതനായ ആർ ജയകുമാറിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് അനുമോദിച്ചു. വി അച്യുതകുറുപ്പ്, എം നിർമലൻ മേനോൻ, ഡോ. പി.കെ.എൻ പിള്ള എന്നിവർ സംസാരിച്ചു. കെ രവീന്ദ്രൻ നമ്പ്യാർ സ്വാഗതവും ശ്രീകുമാർ പി നായർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments