വടക്കാഞ്ചേരി: സി.പി.എം നേതാവ് കുഴഞ്ഞു വീണു മരിച്ചു. വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കെ ശ്രീകുമാർ (62) ആണ് മരിച്ചത്. ഇന്ന് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിച്ചു. സി.പി.എം അത്താണി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. വടക്കാഞ്ചേരി നഗരസഭ ഡിവിഷൻ 31ാം വാർഡ് കൗൺസിലറും തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ അത്താണി മേഖല പ്രസിഡന്റുമായിരുന്നു.
സി.പി.എം നേതാവ് കുഴഞ്ഞു വീണു മരിച്ചു
RELATED ARTICLES

