Thursday, May 7, 2026

യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ വൃക്ഷത്തൈ നട്ടു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്  ഫാദിൻ രാജ് ഹുസൈൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആരിഫ ജൂഫൈർ, കോൺഗ്രസ് നേതാക്കളായ പി.പി നൗഷാദ്, ശ്യാംസുന്ദർ, യൂത്ത് കോൺഗ്രസ് മണ്ഡലം നേതാക്കളായ സാന്ദ്ര, ചാൾസ് ചാക്കോ, ജീവൻ ജോസഫ്, കെ.എസ്.യു മണ്ഡലം പ്രസിഡന്റ്‌ ഫായിസ് മുഹമ്മദ്‌, ഷിറാസ് മുഹമ്മദ്‌ മിദിലാജ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments