ഗുരുവായൂർ: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗുരുവായൂർ മെട്രോ ലിങ്ക്സ് ക്ലബ് വൃക്ഷതൈകൾ വിതരണം ചെയ്തു. ഇന്നലെ നടന്ന ചടങ്ങ് നടൻ ശിവജി ഗുരുവായൂർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് കെ.ആർ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് ജാക്ക് സ്വാഗതം പറഞ്ഞു. പി മുരളീധരൻ, കെ.വി ശശി, കെ.എം ഷാജി, ബിന്ദു ജെയ്സൻ, ബാബു വർഗീസ്, സി.ഡി ജോൻസൺ, വർഗീസ് ചൊവ്വല്ലൂർ എന്നിവർ സംസാരിച്ചു.


