Thursday, May 7, 2026

സേവാദൾ ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

ചാവക്കാട്: ഗുരുവായൂർ നിയോജക മണ്ഡലം സേവാദൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഇന്നലെ മുതുവട്ടൂർ മുക്തി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതി ദിന സന്ദേശ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ്‌ ചോ മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. സേവാദൾ പ്രസിഡന്റ്‌ ഇൻചാർജ് ജമാൽ താമരത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ മുഖ്യപ്രഭാഷണം നിർവഹിച്ചു. സേവാദൾ ജില്ലാ വൈസ് പ്രസിഡന്റ്‌ മായിൻ, സേവാദൾ എക്സിക്യൂട്ടീവ് അംഗങ്ങളായ ചാലിൽ ഇസഹാഖ്, ചന്ദ്രൻ കാവതിയാട്ട്, നിയാസ് കിക്കിരിമുട്ടം, യൂത്ത് കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി അഫ്സൽ കിക്കിരിമുട്ടം എന്നിവർ സംസാരിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ ജലീൽ മുതുവട്ടൂർ സ്വാഗതവും കോൺഗ്രസ്‌ പ്രവർത്തക ശാന്ത നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments