ചാവക്കാട്: തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ചരിത്ര വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചാവക്കാട് നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി. ചാവക്കാട് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. കെ.വി ഷാനവാസ്, ജലീൽ വലിയകത്ത്, കെ നവാസ്, തോമസ് ചിറമ്മൽ, കെ.വി സത്താർ, കെ.കെ ഹംസകുട്ടി, എം.എസ് ശിവദാസ്, ലത്തീഫ് പാലയൂർ, കെ.ബി വിജു, ഹനീഫ് ചാവക്കാട്,ഫൈസൽ കാനാംമ്പുള്ളി, കെ.വി യൂസഫ് അലി, സി സാദിക്ക് അലി, ഫായിസ് മുതുവട്ടൂർ, ഷാഹിദ പേള, സുപ്രിയ രാമചന്ദ്രൻ, റിഷി ലാസർ എന്നിവർ നേതൃത്വം നൽകി.
തൃക്കാക്കരയിലെ വിജയം; ചാവക്കാട് നഗരത്തിൽ യു.ഡി.എഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
RELATED ARTICLES

