Friday, September 20, 2024

ഒരുമനയൂർ പന്ത്രണ്ടാം വാർഡ് 36ാം നമ്പർ അംഗൻവാടി പ്രവേശനോൽസവം

ഒരുമനയൂർ: ഒരുമനയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് 36ാം നമ്പർ അംഗൻവാടിയിൽ പ്രവേശനോൽസവം സംഘടിപ്പിച്ചു. കുട്ടികൾക്ക് കുടകളും മധുര പലഹാരങ്ങളും പായസവും നൽകി സ്വീകരിച്ചു. പഠനം പൂർത്തിയായി പോകുന്ന കുട്ടികൾക്ക് ട്രോഫിയും പഠനസഹായി കിറ്റും നൽകി യാത്രയാക്കി. വാർഡ് മെമ്പർ കെ.വി കബീർ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ് ചെയർപേഴ്സൺ സുബൈദ ഖാദർ അധ്യക്ഷത വഹിച്ചു. എ.എൽ.എം എസ്.സി അംഗം സുഫൈജ, കമ്മിറ്റി മെമ്പർമാരായ നൗഫിയ, മണി ചന്ദ്രൻ, ബുഷറ, നസീർ, ഉഷ ടീച്ചർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments