ചാവക്കാട്: എച്ച്.എം.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭ 92ാം നമ്പർ അംഗൻവാടിയിലെ 30 കുരുന്നുകൾക്ക് ബാഗും കുഞ്ഞിക്കുടയും കളറിങ്ങ് ബുക്കും ചായപെൻസിലും നൽകി. ക്ലബ് പ്രസിഡന്റ് മഹ്ഷൂക്ക് വാർഡ് കൗൺസിലർ പി.കെ കബീറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ട്രഷർ ഗഫാർ, സെക്രട്ടറി അജ്മൽ വൈസ് പ്രസിഡന്റ് ജുനൈദ്, ക്ലബ്ബ് ഭാരവാഹി ബിലാൽ, ക്ലബ്ബ് മെമ്പർമാരായ നസീം, ഷെരീക്ക്, നൗഫൽ, നൈമു, ദീപക്, നന്ദു, അൽത്താഫ് എന്നിവർ പങ്കെടുത്തു.
എച്ച്.എം.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ അംഗൻവാടിയിലെ കുരുന്നുകൾക്ക് പഠനോപകരണങ്ങൾ നൽകി
RELATED ARTICLES

