Wednesday, February 25, 2026

ഒരുമനയൂർ പ്രീമിയർ ലീഗിന് തുടക്കമായി

ഒരുമനയൂർ: ഒരുമനയൂർ പ്രീമിയർ ലീഗിന് ഇന്ന് തുടക്കമായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മിസ്രിയ മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു. ഒരുമനയൂർ പ്രീമിയർ ലീഗ് ചെയർമാൻ മുത്തു ഒരുമനയൂർ അധ്യക്ഷത വഹിച്ചു. ഒരുമനയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിബാൻ മുഖ്യാതിഥിയായിരുന്നു. കെ.വി രവീന്ദ്രൻ, കെ.ജെ ചാക്കോ, അഡ്വ. രാമചന്ദ്രൻ മാങ്ങോട്ട് തുടങ്ങിയവർ സംസാരിച്ചു. ഒരുമനയൂർ പ്രീമിയർ ലീഗ് ഗോൾഡൻ ട്രോഫി ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്രിയ മുസ്താഖ് അലി അഡ്വ. രാമചന്ദ്രൻ മാങ്ങോട്ടിന് നൽകി അനാച്ഛാദനം ചെയ്തു. നവാസ് സ്വാഗതവും അനസ് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments