ചാവക്കാട്: ചേറ്റുവയിൽ ബൈക്കിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു. ചാവക്കാട് കടപ്പുറം വെളിച്ചെണ്ണപ്പടി വലിയകത്ത് കോയുണ്ണിയുടെയും ഫാത്തിമയുടെയും മകന് മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശിനി സുവൈബ (22) എന്നിവരാണ് മരിച്ചത്.
വീഡിയോ വാർത്ത…..👇
ഇന്ന് വൈകീട്ട് നാലു മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ഇരുവരെയും നാട്ടുകാരുടെ സഹായത്തോടെ ഏങ്ങണ്ടിയൂർ ടോട്ടൽ കെയർ, സനാതന ആംബുലൻസ് പ്രവർത്തകർ ആദ്യം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയിലും പിന്നീട് തൃശൂർ അശ്വനി ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബൂദാബിയിലായിരുന്ന മുനൈഫ് തിങ്കളാഴ്ച നടക്കുന്ന സഹോദരി ഷഫാനയുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. ഇരുവരും ബൈക്കിൽ വാടാനപ്പള്ളിയില്‍ പോയി മടങ്ങും വഴിയായിരുന്നു അപകടം. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റു മോര്‍ട്ടത്തിന് ശേഷം നാളെ കബറടക്കം നടത്തും. പിതാവ് കോയുണ്ണിയുടെ ബന്ധുവായ സുവൈബയെ നാലു വർഷം മുമ്പാണ് മുനൈഫ് വിവാഹം ചെയ്തത്. മക്കളില്ല.