Tuesday, March 3, 2026

തൃശൂർ അമല മെഡിക്കല്‍ കോളേജിന് ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ മാമോഗ്രം യൂണിറ്റ് കൈമാറി

തൃശൂർ: കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് സൊസൈറ്റി തൃശൂർ അമല മെഡിക്കല്‍ കോളേജിന് ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ മാമോഗ്രം യൂണിറ്റ് കൈമാറി. ഇന്ന് നടന്ന ചടങ്ങിൽ കോട്ടപ്പുറം രൂപത മെത്രാന്‍ മാര്‍ ജോസഫ് കാരിക്കശ്ശേരി മൊബൈല്‍ മാമോഗ്രം യൂണിറ്റ് നൽകി. ‘സ്നേഹാമൃതം’ എന്ന് പേരിട്ടിരിക്കുന്ന മാമോഗ്രം മെഷീനും അനുബന്ധ ഉപകരണങ്ങളും എയര്‍ കണ്‍ഡീഷന്‍ഡ് കാരവാനിലാണ് സജ്ജീകരിച്ചിരിക്കുന്നത്. യൂണിറ്റിന് ഉദ്ദേശം ഒരു കോടി രൂപ ചിലവ് വരും. ചടങ്ങില്‍ കിഡ്സ് ഡയറക്ടര്‍ ഫാ.പോള്‍ തോമസ് കളത്തില്‍, അമല ഡയറക്ടര്‍ ഫാ.ജൂലിയസ് അറയ്ക്കല്‍, ഫാ.ഡെല്‍ജോ പൂത്തൂര്‍, ഫാ.ജെയ്സണ്‍ മുണ്ടന്മാണി, ഡോ.ബെറ്റ്സി തോമസ്, ഡോ.രാജേഷ് ആന്‍റോ, എന്നിവര്‍ പ്രസംഗിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments