ഒരുമനയൂർ: സി.പി.എം ഒരുമനയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറിയുമായി വിഷുചന്ത പ്രവർത്തനമാരംഭിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.എ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ.എൽ മഹേഷ് സ്വാഗതം പറഞ്ഞു. കയുമ്മു ടീച്ചർ, ലോക്കൽ കമ്മിറ്റി അംഗം ഷൈനി ഷാജിക്ക് നൽകിക്കൊണ്ട് ആദ്യ വിൽപ്പന നടത്തി. ലോക്കൽ കമ്മിറ്റി അംഗങ്ങൾ ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.