തൃശ്ശൂർ പൂങ്കുന്നത്ത് ബസ്സുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. പൂങ്കുന്നം ജംഗ്ഷനിൽ വെച്ച് തൃശ്ശൂർ – ചാവക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന വിഘ്നേശ്വര ബസും തൃശ്ശൂർ – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന പുതുകുളങ്ങര ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. ഒരു ബസ്സിനു പുറകിൽ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടു ബസ്സുകളിലേയും പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിലും തൃശൂരിലെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇടിയുടെ ആഘാതത്തിൽ ഇരു ബസ്സുകൾക്കും ഭാഗികമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗത തടസം നേരിട്ടു. അപകട വിവരമറിഞ്ഞ് ഹൈവേ പോലീസും സ്ഥലത്തെത്തി.
