ചാവക്കാട്: പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ഭാരത പ്രവേശന തിരുനാള്‍ ശനിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് അഞ്ചിന് ബ്ലാങ്ങാട് കടല്‍തീരത്തുള്ള സാന്ത്വനം പ്രാര്‍ത്ഥനാലയത്തില്‍ നടക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് തൃശ്ശൂര്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് തോമാശ്ലീഹായുടെ തിരുശേഷിപ്പുകൊണ്ട് കരയും കടലും ആശീര്‍വദിക്കും. മത്സ്യതൊഴിലാളികള്‍ക്കുള്ള ആശീര്‍വാദവും വള്ളം, ബോട്ട്, വല എന്നിവയുടെ വെഞ്ചരിപ്പും ഉണ്ടായിരിക്കും. തുടര്‍ന്ന് ആഘോഷമായ നൊവേനയും ലദീഞ്ഞും ഉണ്ടാവും. ശേഷം പാലയൂര്‍ ഇടവകയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ഗ്ഗംകളി, പരിചമുട്ട്, ചവിട്ട് നാടകം, റമ്പാന്‍ പാട്ട് തുടങ്ങിയ പരിപാടികള്‍ അവതരിപ്പിക്കും. തീര്‍ത്ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാദർ ഡേവിസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാദർ നിതിന്‍ താഴത്ത്, നടത്തു കൈക്കാരന്‍ സാബു മഞ്ഞളി, പി.ആര്‍.ഒ.ഇ ജെഫിന്‍ ജോണി, കണ്‍വീനര്‍ സി.ജി ജെയ്‌സണ്‍, സാന്ത്വനതീരം പ്രതിനിധി ടോണി, ജോയിന്റ് കണ്‍വീനര്‍ പി.എ ഹൈസണ്‍, മറ്റ് കൈക്കാരന്മാരായ ഷിനു ജോസ്, കെ.പി വര്‍ഗീസ്, ജോണ്‍ജോ ജോണ്‍സന്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
