Friday, November 20, 2026

മണ്ഡല മകരവിളക്ക് ഏകാദശി; ഗുരുവായൂരിൽഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവർത്തനം ആരംഭിച്ചു

ഗുരുവായൂർ: മണ്ഡല മകരവിളക്ക് ഏകാദശി സീസണോടനുബന്ധിച്ച് ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവർത്തനം ആരംഭിച്ചു. ഗുരുവായൂർ നഗരസഭ ഓഫീസ് പരിസരത്ത് ആരംഭിച്ച ഫസ്റ്റ് എയ്ഡ് ബൂത്ത് നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് മുഖ്യാതിഥിയായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ.ടി ഹംസ, വി. അനൂപ്, ഷാനി റെജി, ബിന്ദു അജിത് കുമാർ, രതി ജനാർദ്ദനൻ, നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ, ക്ലീൻ സിറ്റി മാനേജർ എൻ.എസ് ഷൈൻ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. ലീന റാണി, ഡി.എം.ഒ സീനിയർ സൂപ്രണ്ട് ലക്ഷ്മി ഭദ്രൻ, ആയുർവേദ ഹോസ്പിറ്റൽ സിഎംഒ സുഹാസ് നാരായണൻ, ഹോമിയോ ഡോ. ഗ്രീഷ്മ ബാബു, കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വൃശ്ചികം 1 മുതൽ മണ്ഡലകാലം അവസാനിക്കുന്നത് വരെ ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു വരുത്തുന്നതിനായാണ് ഫസ്റ്റ് എയ്ഡ് ബൂത്ത് പ്രവർത്തിക്കുന്നത്.

ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം

▪️ഒന്നാം ദിവസം – (ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം നാടോടി നൃത്തം) – ലിങ്ക്👇

▪️രണ്ടാം ദിവസം – ( അറബന മുട്ട്, ദഫ്മുട്ട്, കോൽക്കളി, വട്ടപ്പാട്ട്)- ലിങ്ക്👇

▪️മൂന്നാം ദിവസം – (ഒപ്പന UP, HS, HSS) – ലിങ്ക്👇

▪️നാലാം ദിവസം – (പണിയ നൃത്തം, മുലപ്പുലയാട്ടം, ഇരുള നൃത്തം, മംഗലം കളി)

സമാപന സമ്മേളനം, സമ്മാനദാനം – ലിങ്ക്👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments