ഗുരുവായൂർ: തൃശൂർ ജില്ലാ സഹോദയ ഖൊ-ഖൊ ബാലോത്സവ മത്സരത്തിന് ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. ദേവസ്വം ചെയർമാൻ എ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ല സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്കൂൾ പതാകയും ഷമീം ബാവ തൃശൂർ സഹോദയയുടെ പതാകയും ഉയർത്തി. പി.ടി.എ പ്രസിഡന്റ് ജിനി സുകേഷ് സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൾ ടി. രേഖ സ്വാഗതവും സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എ.വി പ്രശാന്ത് നന്ദിയും പറഞ്ഞു.രണ്ടു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ജില്ലയിലെ 22 സ്കൂളുകളിൽ നിന്നായി ഏകദേശം 600 വിദ്യാർത്ഥികൾ പങ്കെടുക്കും.
ഇന്ന് അണ്ടർ 19 വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങൾ നടക്കും. നാളെ പതിനാല് വയസിന് താഴെയുള്ള വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരങ്ങളും ഉണ്ടാകും.
