Friday, October 30, 2026

‘ചക്കംകണ്ടം പാലം അപകടാവസ്ഥയിൽ; പുനർനിർമ്മാണം വേഗത്തിലാക്കണം’ – മന്ത്രിക്ക് കൗൺസിലറുടെ നിവേദനം

ചാവക്കാട്: ചാവക്കാട് നഗരസഭയെയും ഗുരുവായൂർ നഗരസഭയെയും ബന്ധിപ്പിക്കുന്ന ചക്കംകണ്ടം ഉപ്പുവെള്ള പ്രതിരോധ ഷട്ടർ കം ബ്രിഡ്ജ് അപകടാവസ്ഥയിൽ. പാലത്തിന്റെ പുനർനിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. റോഷി അഗസ്റ്റിന് ചാവക്കാട് നഗരസഭ 13 -ാം വാർഡ് കൗൺസിലർ ആരിഫ് പാലയൂർ നിവേദനം നൽകി. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദിനൊപ്പമാണ് കൗൺസിലർ മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്. പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പികൾ പുറത്തുകാണുന്ന നിലയിലാണെന്നും ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാലം അപകടാവസ്ഥയിലാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ. അലക്സാണ്ടർ ഐ.എ.എസിനെയും നേരിൽ കണ്ട് പാലത്തിന്റെ അപകടാവസ്ഥയും പുനർനിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും കൗൺസിലർ ധരിപ്പിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തി നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും അതുവരെ ആവശ്യമായ സുരക്ഷ നടപടികൾ സ്വീകരിക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്നും ആരിഫ് പാലയൂർ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments