കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ കേരള സ്കൂൾ ഇൻക്ലൂസീവ് സ്പോർട്സ് വിഭാഗത്തിൽ മികച്ച നേട്ടം കൈവരിച്ച് മുഹമ്മദ് റിസ്വാൻ. ഒരുമനയൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റിസ്വാൻ, ബിലോ 14 മിക്സ്ഡ് സ്റ്റാൻഡിങ് ബോൾ ത്രോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ബി.ആർ.സി ട്രെയിനർ നസീറ, സ്കൂളിലെ അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ മികച്ച പിന്തുണയും കഠിന പരിശീലനവുമാണ് റിസ്വാനെ ഈ നേട്ടത്തിന് അർഹനാക്കിയത്. ഒരുമനയൂർ സ്വദേശികളായ ഉമ്മർകുട്ടി – നെസ്സി ദമ്പതികളുടെ മകനാണ് ഈ മിടുക്കൻ.
