ചാവക്കാട്: തിരുവത്ര ശ്രീ നാഗകരിക്കാവ് ക്ഷേത്രത്തിൽ ആയില്ല്യ പൂജ ഭക്തിസാന്ദ്രമായി. ഗണപതിഹോമം, സർപ്പക്കാവിൽ പാലും നൂറും സമർപ്പണം, വെള്ളരി പൂജ, ഹനുമാൻ സ്വാമിക്ക് അഞ്ച് പറയിൽ കുറയാത്ത അവിൽ കുഴച്ച് നിവേദ്യം, വിശേഷാൽ പൂജ എന്നിവ നടന്നു. പ്രത്യേക പൂജയ്ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തി കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് പി.എം മുകുന്ദൻ, സെക്രട്ടറി എം.എസ് വേലായുധൻ, ഖജാൻജി എം.വി മോഹൻദാസ്, എം.എ ധർമ്മൻ, എം.സി അഖിലൻ, കണ്ടമ്പുള്ളി ഗോപി, എം. എസ് മദനൻ, എം.ഡി പ്രകാശൻ, സബിത ബാഹുലയൻ, എം.കെ രാജൻ, എം.ബി ബിജോയ്, എം.എ സുരേഷ് എന്നിവർ നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങളും ക്ഷേത്രം ഊരാള കുടുംബാംഗങ്ങളും പങ്കെടുത്തു.
