ചാവക്കാട്: എസ്.ഡി.പി.ഐ ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി അക്ബർ എടക്കഴിയൂർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി പി.എം.ശ്രീ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ പ്രസിഡന്റ് ദിലീപ് അത്താണി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എച്ച് ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ സെക്രട്ടറി ഹാരിസ് ബീച്ച് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹംസ കോയ നന്ദിയും പറഞ്ഞു. മുനിസിപ്പൽ ട്രഷറർ നസീബ് പുന്ന, ബ്രാഞ്ച് പ്രസിഡന്റ് മാഹിൻ ബീച്ച്, നജീബ് എന്നിവർ നേതൃത്വം നൽകി. ജനകീയ വിഷയങ്ങളിൽ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്താനും മുനിസിപ്പൽ പരിധിയിലെ സംഘടന പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കൺവെൻഷൻ തീരുമാനിച്ചു.
