ഗുരുവായൂർ: ഫിഫ ഫുട്ബോൾ വേൾഡ് കപ്പിന്റെ ഭാഗമായി കോട്ടപ്പടി വെസ്റ്റ്ഗേറ്റ് ക്ലബ്ബ് സംഘടിപ്പിച്ച പ്രവചന മത്സരത്തിൽ വിജയികൾക്ക് സമ്മാനവിതരണം നടത്തി. 37-ാം വാർഡ് കൗൺസിലർ ഷീന റാഫേൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ മുഖ്യാതിഥിയായി. പ്രസിഡൻ്റ് ലാസർ വാകയിൽ, സെക്രട്ടറി ജോഷി സി.ജെ, കൺവീനർ സിജോ ചീരൻ, വിൻസെന്റ് ഒ.ടി, മാത്യൂസ് സി.എം, ബാബു വി.കെ, സണ്ണി വി.സി, പുഷ്പ രാജു, പിയാറോ, ജോൺസൺ ഒലക്കേങ്കിൽ എന്നിവർ സംസാരിച്ചു. പ്രവചന മത്സരത്തിൽ പ്രിന്റോ ഒന്നാം സ്ഥാനം നേടി. സാറ്റിൻ ലാസർ രണ്ടാം സ്ഥാനവും ജയ്സൺ ജോസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും നൽകി.
