Sunday, July 26, 2026

14 കാരൻ സ്കൂട്ടർ ഓടിച്ചു; അമ്മയ്ക്ക് 26,000 രൂപ പിഴയിട്ട്‌ കോടതി

 പ്രായപൂർത്തിയാകാത്ത മകൻ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്ക്ക് 26,000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. കൊല്ലം കടയ്ക്കൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 വയസ്സുകാരനെ സ്കൂട്ടർ ഓടിക്കാൻ അനുവദിച്ചതിന് വാഹനത്തിന്റെ രജിസ്റ്റേർഡ്‌ ഉടമയായ അമ്മയ്ക്കു പിഴ വിധിച്ചത്. 2023 ഏപ്രിൽ ഒൻപതിന് ചിതറ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് കുട്ടി സ്കൂട്ടർ ഓടിച്ചുവരുന്നതിനിടെ പിടിയിലായത്. മടത്തറ കൊല്ലായിൽ ജങ്‌ഷനിലായിരുന്നു സംഭവം. എസ്‌.ഐ. മുഹസിൻ മുഹമ്മദ്, ഉദ്യോഗസ്ഥരായ ഉബൈദ്, അരുൺ എന്നിവർ ചേർന്ന് വാഹനം നിർത്തിച്ച് കുട്ടിയുടെ രക്ഷകർത്താവിനെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments