Thursday, July 23, 2026

വഴിവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റും കത്തുന്നില്ല, വട്ടേക്കാട് പി.ഡി.പി പ്രതിഷേധം

കടപ്പുറം: വട്ടേക്കാട് മുതൽ മൂന്നാംകല്ല് വരെയുള്ള വഴിവിളക്കുകൾ കത്താത്തതിലും തകരാറിലായ ഹൈമാസ്റ്റ്  ലൈറ്റ്  പ്രവർത്തന സജ്ജമാക്കാത്തതിലും പ്രതിഷേധവുമായി പി.ഡി.പി രംഗത്ത്. പിഡിപി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഗുരുവായൂർ മണ്ഡലം കോഡിനേറ്റർ അഹമ്മദ് ഖാൻ വിഷയാവതരണം നടത്തി. റസാക്ക് തൊട്ടാപ്പ് അദ്ധ്യക്ഷത വഹിച്ചു. ഇല്ല്യാസ് വട്ടേക്കാട്, കാദർ ഹാജി, ആർ.കെ ഷമീർ,  സലാം കറുകമാട്, പി.വി കബീർ തുടങ്ങിയവർ നേതൃത്വം നൽകി. ഷിഹാബ് തൊട്ടാപ്പ് സ്വാഗതവും സഗീർ വട്ടേക്കാട് നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments