Sunday, July 19, 2026

അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപജില്ല കമ്മിറ്റിക്ക് കീഴിൽ അലിഫ് അറബിക് ടാലൻ്റ് ടെസ്റ്റും രക്ഷിതാക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ  വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി രഞ്ജിത് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് ചാവക്കാട് ഉപജില്ല പ്രസിഡണ്ട് ഡോ. അനീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെൻ്റലിസ്റ്റ് സൽമാനുൽ ഫാരിസി രക്ഷിതാക്കൾക്കുള്ള ക്ലാസിന് നേതൃത്വം നൽകി.  സ്‌കൂൾ പ്രധാനാധ്യാപിക ജയലക്ഷ്മി ടീച്ചർ മുഖ്യാതിഥിയായി. ചാവക്കാട് ഉപജില്ല ജനറൽ സെക്രട്ടറി ഹാരിസ് മാസ്റ്റർ സ്വാഗതവും അലിഫ് കൺവീനർ സുബൈദ ടീച്ചർ നന്ദിയും പറഞ്ഞു.

ഹയർ സെക്കണ്ടറി വിഭാഗത്തിൻ തമന്ന മുഹമ്മദ് അമീൻ  (ജിവിഎച്ച്എസ്എസ്  മണത്തല ) ഒന്നാം സ്ഥാനവും ടി.എആസിഫ (ഫോക്കസ് അഞ്ചങ്ങാടി ) രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ മുഹമ്മദ് ഇഷാൻ ( ഐസിഎ വടക്കേകാട് ), ഫബിൻ സിനാൻ(റഹ്മത്ത് സ്‌കൂൾ തൊഴിയൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വി.എസ് സുമയ്യ (എച്ച്.എസ്.എസ് തിരുവളയന്നൂർ), ഹാത്തിം റഫീക്ക് (എസ്എസ്എംവി എച്ച്എസ് എടക്കഴിയൂർ) എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു.  യു പി വിഭാഗത്തിൽ ആയിഷ മൻഹ ( ജിഎഫ് യുപിഎസ് മന്ദലാംകുന്ന്), ഷയാൻ (ജിഎഫ് യുപി എസ് പുത്തൻകടപ്പുറം), എം.എഫ് ഫിസാൻ (ജിയുപിഎസ് ചെറായി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എൽ പി വിഭാഗത്തിൽ മുഹമ്മദ് ഖിളർ ബിൻ അൻഷാദ് (സെൻ്റ് ജോൺസ് തൈക്കാട്), വി.എം ഫൈസ  ( ജിഎൽപി എസ് പുന്നയൂർ), സൈനുൽ ആബിദീൻ ( ജിയുപിഎസ്  ചെറായി) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

അധ്യാപകരായ എ.വി കാമിൽ, മുനീർ മാഷ്, ഗഫൂർ മാഷ് എടക്കര, ശഫീഖ് വാഫി, സിനാൻ മാഷ്, ശബ്‌ന ടീച്ചർ, അബ്സത്ത് ടീച്ചർ,  റാഹിന ടീച്ചർ, സബിത ടീച്ചർ, സാജിത ടീച്ചർ, മുംതാസ് ടീച്ചർ, സജ്ന ടീച്ചർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments