Friday, September 11, 2026

മമ്മിയൂർ അയ്യപ്പ ഭക്തസംഘം സപ്തതി ആഘോഷം; ആദ്യ സംഭാവന സ്വീകരിച്ചു

ഗുരുവായൂർ: മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിന്റെ സപ്തതി ആഘോഷത്തിന്റെ ഭാഗമായി ആദ്യ സംഭാവന സ്വീകരിച്ചു. മമ്മിയൂർ ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിയിൽ നിന്ന് അയ്യപ്പ ഭക്തസംഘം പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് സംഭാവന സ്വീകരിച്ച് രസീത് കൈമാറി.  

ഡിസംബർ 9,10 ,11,12 എന്നീ ദിവസങ്ങളിലാണ് ദേശവിളക്കിന്റെ സപ്തതി  ആഘോഷം. സപ്തതി ആഘോഷ കമ്മിറ്റി ചെയർമാൻ കെ.കെ ഗോവിന്ദദാസ്, അയ്യപ്പ ഭക്തസംഘം ജോയിന്റ് സെക്രട്ടറി പി. സുനിൽകുമാർ, സംഘം ഭാരവാഹികളായ രാജഗോപാൽ മുള്ളത്ത്, പി. അനിൽകുമാർ, രാമചന്ദ്രൻ പല്ലത്ത്, ഒ. രതീഷ്, വേണു കളരിക്കൽ എന്നിവർ നേതൃത്വം നൽകി.

മുരളീധരൻ പാരാത്ത്, ചന്ദ്രകുമാർ മേനോൻ, രാജീ കൃഷ്ണൻ, ലത ചാരുപടിക്കൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments