Friday, July 17, 2026

വയോധികൻ വീട്ടു മുറ്റത്തെ കിണറിൻ്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ

വാടാനപ്പള്ളി: വയോധികനെ വീട്ട് മുറ്റത്തെ കിണറിൻ്റെ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നടുവിൽക്കര ജുമാ മസ്ജിദിന് വടക്ക്  വാടകക്ക് താമസിക്കുന്ന മണപ്പാട് കിളിയാടൻ വാസുദേവൻ (75) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്നതായിരുന്നു. ഇന്ന് പുലർച്ചെ കാണാതായതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം അഴിച്ചു മാറ്റിയത്. വാടാനപ്പള്ളി പോലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അമ്മിണി. മക്കൾ: രവി, രാജേഷ്, രജനി, രഞ്ജിത്ത്. മരുമക്കൾ: വത്സല , നീതു, പ്രസാദ്, മിനി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

RELATED ARTICLES
- Advertisment -

Most Popular

Recent Comments