Thursday, July 16, 2026

എഴുത്തുകാരൻ ചന്ദ്രൻ പെരിങ്ങാട്ട് (58) നിര്യാതനായി

ഗുരുവായൂർ: കവിയും വാസ്‌തുശില്പിയുമായ ചന്ദ്രൻ പെരിങ്ങാട്ട് (58) നിര്യാതനായി. ഗുരുവായൂർ പെരിങ്ങാട്ട് ശങ്കരൻ്റേയും നീലിക്കുട്ടിയുടേയും മകനാണ്. ഗുരുവായൂരിൽ കലാ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന സംഘാടകനായിരുന്നു. കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. സ്വന്തമായി രൂപകല്‌പന ചെയ്ത നൂറോളം വീടുകളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ‘ വിചിന്തനം’ സാംസ്കാരിക വേദിയുടെ സാരഥിയായിരുന്നു. ഗുരുവായൂരിൽ വിവിധ ലോഡ്ജുകളിൽ റിസപ്ഷനിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. സംസ്കാരം ഇന്ന് (വ്യാഴം) ചൊവ്വല്ലൂർ പാരിസ് റോഡിലുള്ള സഹോദരൻ്റെ വീട്ടുവളപ്പിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments