ഗുരുവായൂർ: ചൊവ്വല്ലൂർപടിയിൽ ബൈക്ക് അപകടം. രണ്ടു പേർക്ക് പരിക്ക്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാൽ നടയാത്രികനെ ബൈക്കിടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രികനും പരിക്കേറ്റു. നമ്പഴിക്കാട് മങ്ങാട്ട് പുത്തൻവീട്ടിൽ സജീഷി(34)നാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുതുവുട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി പരിക്കേറ്റയാളെ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

