ചാവക്കാട്: ഒരേ സമയം വ്യത്യസ്ത സ്ഥലങ്ങളിൽ ബന്ധുക്കളുടെ മരണം. കടപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും എസ്.ടി.യു സംസ്ഥാന നേതൃ സമിതി അംഗം വി.പി മൻസൂർ അലിയുടെ പിതാവ് വട്ടേക്കാട് അമ്പലത്ത് വീട്ടിൽ അബ്ദുൽ മജീദ് (74) അബ്ദുൽ മജീദിന്റെ ഭാര്യ സഹോദരൻ പാവറട്ടി വെന്മേനാട് പൈങ്കണ്ണിയൂർ വലിയകത്ത് പുളിക്കൽ അബ്ദുൾ ഖാദർ (56) എന്നിവരാണ് മരിച്ചത്. നാലു ദിവസം മുമ്പ് വട്ടേക്കാട് റോഡിൽ തെന്നിവീണ് കാലിന്റെ എല്ല് പൊട്ടിയതിനെ തുടർന്ന് അബ്ദുൽ മജീദിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇതിനിടെ ഇന്ന് ഉച്ചയോടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ഇതേ സമയത്തുതന്നെയാണ് ഖത്തറിൽ വെച്ച് അബ്ദുൾ ഖാദറും മരിച്ചത്. ജോലിസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് അബ്ദുൾ ഖാദറിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ദുൽ മജീദിന്റെ കബറടക്കം ഇന്ന് രാത്രി 9 മണിക്ക് വട്ടേക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. അബ്ദുൽ ഖാദറിന്റെ മൃതദേഹം നാട്ടിൽ കൊണ്ടുവന്ന് കബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സുലൈഖയാണ് അബ്ദുൽ മജീദിന്റെ ഭാര്യ. മക്കൾ: മൻസൂർ അലി, സുഫൈജ. മരുമക്കൾ: റഫീഖ്, സീന.
അബ്ദുൽ ഖാദറിന്റെ ഭാര്യ സൈറ ബാനു. മക്കൾ: സഹൽ, സർത്താജ്, ഷമ്മു

