കുന്നംകുളം: മക്കൾക്ക് വിഷം നൽകിയതിന് ശേഷം വിഷം കഴിച്ച പിതാവ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. പെരുമ്പിലാവ് ആനക്കല്ലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി മുത്തുവാണ് രക്ഷപ്പെട്ടത്. 6 വയസ്സുള്ള മകൾ റിഥികക്കും, മകൻ 7 വയസ്സുള്ള മകൻ റിഥിനും എലിവിഷം നൽകിയ ശേഷം ഇയാളും എലി വിഷം കഴിച്ചിരുന്നു. മുത്തുവിനെയും മക്കളെയും ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇവിടെ പോലീസ് കസ്റ്റഡിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് മുത്തു രക്ഷപ്പെട്ടത്. ഇയാൾ വിഷം നൽകിയ കുട്ടികളുടെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

