ചാവക്കാട്: ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഭാഗമായി ചാവക്കാട് പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു.പി സ്ക്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ സംവാദം സംഘടിപ്പിച്ചു. പ്രധാന അധ്യാപിക പി.കെ റംല ഉൽഘാടനം ചെയ്തു. മുതുവട്ടൂർ രാജ ആശുപത്രി ശിശുരോഗ വിദഗ്ധ ഡോ. സുഹാന ഷംസുദ്ദീൻ വിദ്യാർത്ഥികളോട് സംവദിച്ചു. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ, രോഗപ്രതിരോധം, മാനസിക-ശാരീരിക ആരോഗ്യം, എലിപ്പനി, ഷിഗല്ല തുടങ്ങിയവക്കെതിരെ സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഡോക്ടർ മറുപടി നൽകി. എസ്.കെ പ്രിയ, എം.കെ മഞ്ജു, സയന ചായൂർ, എം.കെ അബ്ദുൽ സലീം, ഷീജ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

