Monday, August 24, 2026

ഗുരുവായൂരപ്പന് വഴിപാടായി 37 പവൻ തൂക്കം സ്വർണ്ണക്കിരീടം

ഗുരുവായൂരപ്പന് വഴിപാടായി കല്ലുകൾ പതിച്ച 37 പവൻ തൂക്കം സ്വർണ്ണക്കിരീടം. തിരുപ്പൂരിൽ വ്യവസായിയായ രാജൻ പി നായരാണ് സ്വർണ്ണ കിരീടം വഴിപാടായി സമർപ്പിച്ചത്. ദേവസ്വം ഭരണസമിതി അംഗം സി. മനോജ്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം. രാധ, അസിസ്റ്റന്റ് മാനേജർ എം. ഹരിദാസ്, വഴിപാടുകാരനായ  രാജൻ പി നായരുടെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ സന്നിഹിതരായി. സോപാനപ്പടിയിൽ സമർപ്പിച്ച സ്വർണ്ണക്കിരീടം ചാർത്തിയായിരുന്നു ഇന്ന് ശ്രീഗുരുവായൂരപ്പന് ഉച്ചപൂജ. വഴിപാടുകാരനും കുടുംബത്തിനും കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ നൽകി. മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ജൂൺ 18നും ശ്രീഗുരുവായൂരപ്പന് സ്വർണക്കിരീടം  വഴിപാടായി ലഭിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments