Friday, June 19, 2026

തൃപ്രയാറിൽ കാറിന്റെ ചില്ല് തകർത്ത് കത്തി കാട്ടി ഭീഷണിപ്പെടുത്തി 16 ലക്ഷം കവർന്നു

തൃപ്രയാർ കിഴക്കേ നടയിൽ കാറിന്റെ ചില്ല് തകർത്ത് 16 ലക്ഷം കവർന്നു. തൃപ്രയാർ കിഴക്കേ നടയിൽ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപം ഇന്ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സിൽവർ നിറത്തിലുള്ള ഇന്നോവ കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയത്.
കാറിന്റെ ചില്ല് തകർത്ത ശേഷം മുളക് പൊടി സ്പ്രേ ചെയ്ത ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments