ലോകകപ്പ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിൽ ഏഷ്യൻ പ്രതീക്ഷയായ ഖത്തറിന് ചരിത്ര സമനില. 2006 മുതൽ സ്ഥിരമായി ഫൈനൽ റൗണ്ട് കളിക്കുന്ന സ്വിറ്റ്സർലൻഡിനെയാണ് ഖത്തർ 1 – 1 ന് സമനിലയിൽ തളച്ചത്. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന ഖത്തർ ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിലാണ് അത്ഭുതകരമായി സമനില ഗോൾ നേടിയത്. രണ്ടാം ലോകകപ്പ് കളിക്കുന്ന ഖത്തർ ഇതാദ്യമായാണ് ഒരു പോയിന്റ് സ്വന്തമാക്കുന്നത്. ഇതുവരെ കളിച്ച നാലു കളികളിൽ മൂന്നിലും തോൽവിയായിരുന്നു ഫലം. പതിനേഴാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ പെനാൽറ്റി ഗോളിലാണ് സ്വിറ്റ്സർലൻഡ് ലീഡ് നേടിയത്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ അൾജീരിയൻ വംശജനായ സെന്റർ ബാക്ക് ബൗലേം കൗക്കി സുന്ദരമായൊരു ഹെഡ്ഡറിലൂടെ സമനില ഗോൾ വലയിലാക്കി.

