ഗുരുവായൂർ: മമ്മിയൂർ ലിറ്റിൽ ഫ്ലവർ മഠം കപ്പേളയിൽ പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ തിരുനാളിന് കൊടിയേറി. പാലയൂർ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ കൊടിയേറ്റം നിർവഹിച്ചു. ജനറൽ കൺവീനർ വി.എൽ ഫ്രാൻസീസ്, ജിയോ ചെമ്മണ്ണൂർ, പി.ഐ തോമസ്, ജെയ്സൻ ജോർജ്, ജെയ്സൺ പനക്കൽ, ജോയ് പനക്കൽ, സി. കാർമ്മൽ എന്നിവർ നേതൃത്വം നൽകി. മെയ് 30, 31 തീയതികളിലാണ് പെരുന്നാൾ ആഘോഷിക്കുക. എല്ലാദിവസവും വൈകീട്ട് ദിവ്യബലി, മെയ് 30 ശനിയാഴ്ച വൈകീട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നള്ളിച്ചു വെക്കൽ, വർണ്ണമഴ, ഏഴര മുതൽ പത്ത് വരെ തേര് എഴുന്നള്ളിപ്പ് എന്നിവ നടക്കും. മെയ് 31 തിരുനാൾ ദിനത്തിൽ രാവിലെ പത്തിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, ജീവകാരുണ്യ നിധി വിതരണം, തിരുനാൾ പ്രദക്ഷിണം എന്നിവ ഉണ്ടാകും.

