ഗുരുവായൂർ: ഗുരുവായൂർ ജി.യു.പി സ്കൂളിലെ പുതിയ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി അപകടാവസ്ഥയിലായ സ്കൂൾ അങ്കണത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ വി.കെ സുജിത്ത് ആവശ്യപ്പെട്ടു. സ്ക്കൂൾ തുറക്കുമ്പോൾ കുട്ടികളെ നിയന്ത്രിക്കുവാനും അപകടം ഇല്ലാതാക്കാനും വേണ്ടി നിർമ്മാണം പൂർത്തീകരിക്കുന്നതുവരെ ഗുരുവായൂർ നഗരസഭയും സ്ക്കൂൾ അധികൃതരും ചേർന്ന് സുരക്ഷിതം ഉറപ്പുവരുത്തുകയും വേണം. സ്ഥലത്ത് സെക്യൂരിറ്റി ഗാർഡിനെ നിയമിക്കണമെന്നും രക്ഷിതാക്കളുടെ ആശങ്കയകറ്റി കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം. ഇക്കാര്യം ചൂണ്ടികാട്ടി ബന്ധപ്പെട്ടവർക്ക് നിവേദനം നൽകുമെന്നും കെട്ടിട നിർമ്മാണം പൂർത്തീകരിക്കുന്നതിനായി വേണ്ട നടപടി കൈകൊള്ളണമെന്നും വി.കെ സുജിത്ത് പറഞ്ഞു.

