ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘വേനൽ പറവകൾ’ കുട്ടികളുടെ വേനലവധി ക്യാമ്പിന് തുടക്കമായി. എൻ.കെ അക്ബർ എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സുനിതാ അരവിന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ടി ഹംസ, ഷാനി റെജി, വി. അനൂപ്, രതി ജനാർദ്ദനൻ, ബിന്ദു അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ നിരവധി കുട്ടികൾ പങ്കെടുത്തു. നഗരസഭ സെക്യൂലർ ഹാളിൽ നടക്കുന്ന ക്യാമ്പ് 27ന് സമാപിക്കും.

