Sunday, May 17, 2026

ഗുരുവായൂർ നഗരസഭ കുട്ടികളുടെ പാർക്കിലെ പൊട്ടിപ്പൊളിഞ്ഞ കളിക്കോപ്പുകളിൽ തട്ടി മുൻ കൗൺസിലറുടെ മകൾക്ക് പരിക്ക്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ കുട്ടികളുടെ പാർക്കിലെ പൊട്ടിപ്പൊളിഞ്ഞ കളിക്കോപ്പുകളിൽ തട്ടി മുൻകൗൺസിലറുടെ മകൾക്ക് പരിക്കേറ്റു. നഗരസഭ മുൻകൗൺസിലർ ജീഷ്മ സുജിത്തിന്റെ മകൾക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീട്ടുകാർക്കൊപ്പം പാർക്കിലെത്തിയ കുട്ടി കളിക്കുന്നതിനിടയിൽ പാർക്കിലെ തുരുമ്പെടുത്ത് പൊളിഞ്ഞ കളിക്കോപ്പുകളിൽ തട്ടി മുറിവേൽക്കുകയായിരുന്നു. കുട്ടിയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഗുരുവായൂർ നഗരസഭയുടെ കുട്ടികളുടെ പാർക്കിൽ എല്ലാ ഉപകരണങ്ങളും  നശിച്ച നിലയിലാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം സർക്കിൾ ലൈവ് ന്യൂസ് വാർത്ത നൽകിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments