Saturday, May 16, 2026

നാരായണീയ പാരായണവും ദേവി മഹാത്മ്യജപവും സംഘടിപ്പിച്ചു

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെയും കേശാദിപാദം ഗ്രൂപ്പ് മേഴത്തൂരിന്റെയും ആഭിമുഖ്യത്തിൽ ഗുരുവായൂർ ക്ഷേത്രം നടയിൽ  നാരായണീയ പാരായണവും ദേവി മഹാത്മ്യജപവും സംഘടിപ്പിച്ചു. ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഏ.വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ആറ് മാസം കൊണ്ട് സാധാരണക്കാരായ ഭക്തജനങ്ങൾക്ക് സുഗമമായ ദർശനസൗകര്യം ഒരുക്കുക എന്നതാണ് തൻ്റെ പ്രധാന കർത്തവ്യം എന്ന് ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. 35 വർഷത്തിലേറെയായി ഗുരുവായൂരപ്പനെ മനസ്സിൽ കൊണ്ടു നടക്കുന്ന തന്നെ സംബന്ധിച്ചിടത്തോളം ഗുരുവായൂരപ്പൻ വിളിച്ചുതന്ന സ്ഥാനമാണ് ദേവസ്വം ചെയർമാൻ എന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ അഡ്വ. രവി ചങ്കത്ത് അധ്യക്ഷത വഹിച്ചു. സ്വാമി സന്മയാനന്ദ സരസ്വതി ഗുരുവായൂർ ദേവസ്വം ചെയർമാനെ പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പരിപാടിക്ക് നേതൃത്വം നൽകിയ മേഴത്തൂർ വത്സല ടീച്ചറെ ചെയർമാൻ പൊന്നാടയും ഉപഹാരവും നൽകി അനുമോദിച്ചു. സന്മയാനന്ദ സരസ്വതിയ്ക്ക ചെയർമാൻ ഉപഹാരം സമർപ്പിച്ചു. പങ്കെടുത്ത എല്ലാവർക്കും ചെയർമാൻ ഭഗവതിയുടെ ഫോട്ടോ നൽകി ആദരിച്ചു. നേരത്തെ മണലൂർ ഗോപിനാഥ് ദീപ പ്രോജ്വജലനം    നിർവഹിച്ചു. ശശി കുമാർ കുടമന, ഡോ. കെ.ബി പ്രഭാകരൻ, മുരളി അകമ്പടി, കെ.കെ വേലായുധൻ, എ.കെ ദിവാകരൻ, രവി വട്ടരങ്ങത്ത്, ബേബി മണലൂർ, ഷീജ സജീവ് തുടങ്ങിയവർ സംസാരിച്ചു. പൈതൃകം ഗുരുവായൂർ മെയ് 16ന് ആരംഭിക്കുന്ന ദേവി മാഹാത്മ്യം പഠന ക്ലാസിന്റെ പോസ്റ്റർ  ദേവസ്വം ചെയർമാൻ ഏ.വി ഗോപിനാഥ് സന്മയാനന്ദ സരസ്വതിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഉഷ ശശികുമാർ, കോമളം പിള്ള, രാജൻ പിള്ള, ഗിരിജ ബാംഗ്ലൂർ, ഹരിഹരയർ, ഗോമതി നായർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments