പുന്നയൂർ കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പതിനഞ്ചാം വാർഷിക നറുക്കെടുപ്പ് ആദ്യ ടിക്കറ്റ് വിൽപ്പന ജില്ലാ പഞ്ചായത്ത് മെംബർ ഷംസീറ അഷ്റഫ് നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബെദാ പാലക്കൽ ടിക്കറ്റ് ഏറ്റുവാങ്ങി. ഷാഹുൽ പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ടി എ ഐശ മുഖ്യാതിഥിയായി. വടക്കേകാട് ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പടിഞ്ഞാറയിൽ സൈതലവി, ഫൗണ്ടേഷൻ രക്ഷാധികാരി ബിനേഷ് വലിയകത്ത് , പുന്നയൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് മുജീബ് റഹ്മാൻ, സെക്രട്ടറി ഷെഹീർ പടിഞ്ഞാറയിൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡന്റ് പ്രജോഷ് പ്രതാപൻ , ചാവക്കാട് കാർഷികബാങ്ക് ഡയറക്ടർ യൂസുഫ് തണ്ണിത്തുറക്കൽ, ഫൗണ്ടേഷൻ ജി.സി.സി മെമ്പർ പ്രശാന്ത് ചില്ലിക്കൽ, ഫജിൽ മുഹമ്മദ്, ജാസി, പി.എ അഹദ്, പി.ബി ഹുസൈൻ എന്നിവർ പങ്കെടുത്തു. ഷിഹാബ് പുളിക്കൽ സ്വാഗതവും ഷംറൂദ് പടിഞ്ഞാറയിൽ നന്ദിയും പറഞ്ഞു.

