Tuesday, June 16, 2026

കാർ ഡിവൈഡറിലിടിച്ച് അപകടം: നാലുപേർക്ക് പരിക്ക്

ചാവക്കാട് – പൊന്നാനി ദേശീയപാത പാലപ്പെട്ടി കാപ്പിരിക്കാട് സെൻ്ററിൽ നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് അപകടം. നാലു പേർക്ക് പരിക്കേറ്റു. കൊല്ലം സ്വദേശിനി കണ്ണങ്ങോട്ട് അഞ്ജലി (26), ആറാട്ടുപുഴ സ്വദേശി മുല്ലപ്പള്ളി ശ്രീനിവാസൻ, കോഴിക്കോട് സ്വദേശികളായ വലിയവീട്ടിൽ നിമിഷ, തിക്കണ്ടി വീട്ടിൽ ആദിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അൽഫസാ, എടക്കഴിയൂർ ലൈഫ് കെയർ എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments