ഗുരുവായൂർ: ചൂൽപ്പുറം ശവക്കോട്ടക്കടുത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. ചെമ്മണ്ണൂർ പൊന്നംപറമ്പിൽ മധു (62), ബീഹാർ സ്വദേശി മഥൻ കുമാർ(37) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

