ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സെപ്റ്റംബർ 13ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1:30 വരെ ചാവക്കാട് എം.ആർ.ആർ.എം.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ക്യാമ്പ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സീനിയർ വൈസ് പ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്യും. സി.എം.എ ജനറൽ സെക്രട്ടറി ജോജി തോമസ് അധ്യക്ഷത വഹിക്കും. ആസ്റ്റർ മെഡിസിറ്റി ഹോസ്‌പിറ്റലിലെ ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, ഇ.എൻ.റ്റി എന്നീ വിഭാഗത്തിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും.
മുൻകൂട്ടി ബുക്കിംഗ് ചെയ്യുന്നതിന് 9946032129, 9447108990 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. ഭാരവാഹികളായ കെ.വി അബ്ദുൾ ഹമീദ്, ജോജി തോമസ്, കെ.കെ സേതുമാധവൻ, പി.എം അബ്ദുൽ ജാഫർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

