ഗുരുവായൂർ: ഇന്ത്യക്ക് 50 ശതമാനം തീരുവ വർദ്ധിപ്പിച്ച അമേരിക്കൻ നടപടിക്കെതിരെ സി.പി.എം തൈക്കാട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പാലബസാറിൽ നടന്ന പ്രതിഷേധം മണലൂർ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്. പുഷ്പാകരൻ അദ്ധ്യക്ഷത വഹിച്ചു ലോക്കൽ സെക്രട്ടറി സി.ജെ ബേബി, സി.കെ സദാനന്ദൻ, ടി.ഇ ജെയിംസ്, എം.പി കബീർ, എം.വി പ്രസാദ് എന്നിവർ സംസാരിച്ചു.
